ടോൾ പ്ലാസകളിലും ഇരുട്ടടി; മാർച്ച് 31 അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ 31/03/23 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക്  110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. 

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 01/04/23 ഏപ്രിൽ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്റെ വിലയും 01/04/23 ഏപ്രിൽ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. 

Share
അഭിപ്രായം എഴുതാം