ദില്ലി : ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 30ന് 5 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കേരളം 3, ഗോവ 1, ഗുജറാത്ത് 1 എന്നിങ്ങനെയാണ് കണക്കുകൾ.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,15,786) ആയി രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 2.61% ആണ്. പ്രതിദിന പോസിറ്റിവിറ്റി. ആകെ മരണസംഖ്യ 5,30,867 ആയി ഉയർന്നു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി ഇതുവരെ 220.65 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.