ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻഅബുദാബിയുടെ കിരീടവകാശിയായി

അബുദാബി : അബുദാബിയുടെ കിരീടവകാശിയായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിതനായി. ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്റായും നിയമിച്ചു. ഹസ ബിൻ സായിദ് അൽ നഹ്യാൻ, തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് അബുദബിയുടെ ഉപ ഭരണാധികാരികളായിട്ടാണ് നിയമനം.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഫെഡറൽ സുപ്രിം കൗൺസിലിന്റെ അനുമതിയോടെയായിരുന്നു പ്രഖ്യാപനങ്ങൾ നടന്നത്. പുതിയ ഭരണാധികാരികളെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.

അബുദാബി ഭരണാധികാരിയെന്ന നിലയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിന് ശേഷമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രസിഡന്റായി ചുമതലയേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →