കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ വികസനം ലക്ഷ്യമിട്ടും ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഇനി ശിശു സൗഹൃദ പഞ്ചായത്ത്. പഞ്ചായത്തിലെ 38 അങ്കണവാടികളില്‍ 11 അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി. 38 അങ്കണവാടികളും ശിശു സൗഹൃദമാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ശിശു സൗഹൃദ അങ്കണവാടി ഉദ്ഘാടനവും ശിശു സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും കുളിയന്മരം അങ്കണ്‍വാടിയില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ.മാധവന്‍, എച്ച്.ശങ്കരന്‍, ഇ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലത ഗോപി സ്വാഗതവും ശാന്തകുമാരി നന്ദിയും പറഞ്ഞു.