രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണം സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ന്യൂഡല്‍ഹി : ‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ അശോക് പാണ്ഡെയാണ് വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. കൂടാതെ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി രാമസേതുവിനോട് ചേര്‍ന്ന് മതില്‍ പണിയണമെന്നും അശോക് പാണ്ഡെ ആവശ്യപ്പെട്ടിട്ടുണ്ട്. ‘രാമസേതു’: അതേസമയം രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി എത്രയും വേഗം പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം