കോഴിക്കോട്: പോക്സോ നിയമത്തിന്റെ പത്ത് വർഷങ്ങൾ: ഏകദിന സെമിനാർ സംഘടിപ്പിച്ചു

പോക്സോ നിയമത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ്(ഇംഹാൻസ്), കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇംഹാൻസിലാണ് സെമിനാർ നടന്നത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൽ പോക്സോ നിയമത്തിന്റെ സാധ്യതകളും സംവിധാനങ്ങളും, പ്രായോഗിക തലത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ച ചെയ്ത് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനാണ് സെമിനാർ ലക്ഷ്യം വെച്ചത്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ നിയമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

ഇംഹാൻസ് ഡയറക്ടർ ഡോ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡോ.നൂറുൽ അമീൻ (ഗൈനക്കോളജിസ്റ്റ്), ഡോ.സിന്ധു, ഡോ. അനിഷ് പി.കെ, ഡോ.സുജ മാത്യു, ഡോ.വർഷ വിദ്യാധരൻ, ചൈൽഡ് വെൽഫയർ കമ്മറ്റി അംഗം പാർവതി ഭായ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി, ചൈൽഡ് ലൈൻ കോർഡിനേറ്റർ മുഹമ്മദ് അഫ്സൽ, ചേവായൂർ എസ്. എച്ച്. ഒ ബിജു കെ.കെ, സ്പെഷ്യൽ പബ്ലിക് പോസിക്യൂട്ടർ അഡ്വ. സപ്ന.പി തുടങ്ങിയവർ പങ്കെടുത്ത വിവിധ പാനൽ ചർച്ചകൾ നടന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ഷൈജൽ എം.പി മുഖ്യാതിഥിയായ ചടങ്ങിൽ ഡോ.ജോബിൻ ടോം സ്വാഗതവും ഡോ. നീനി പി.എം നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം