കോഴിക്കോട്: കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി

കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി. പാലിന്റെ വിപണന ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് അലക്സ് പുതുപ്പിള്ളിയിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ കൊടുവള്ളി ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ് മുഖ്യാതിഥിയായിരുന്നു. 

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം തോമസ് മാസ്റ്റർ, കോപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് വർഗീസ് മങ്കര, സംഘം ഡയറക്ടർമാരായ ജിനേഷ് തെക്കനാട്ട്, ഷിന്റോ നിരപ്പേൽ തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →