യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് – സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.4.03.2023 ശനിയാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം.

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

കോഴിക്കോട് സ്വദേശിയായ മറ്റൊരു നടിയാണ് പ്രതികളെ പരിചയപ്പെടുത്തിയത്. സിനിമയുടെ കാര്യങ്ങൾ സംസാരിക്കാനാണെന്ന വ്യാജേനയാണ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകി.

Share
അഭിപ്രായം എഴുതാം