കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ പോലീസ് ഒഴിവാക്കി. രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമാനമായ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററുകളില്‍, കെജ്രിവാളിനെ ‘സത്യസന്ധതയില്ലാത്ത, അഴിമതി നിറഞ്ഞ ഏകാധിപതി’ എന്നാണ് വിളിക്കുന്നത്.’ അരവിന്ദ് കെജ്രിവാളിനെ നീക്കം ചെയ്യുക, ഡല്‍ഹിയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവും ഇതിനൊപ്പമുണ്ട്. ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് അവ ഒട്ടിച്ചതെന്നാണ് പ്രാഥമിക വിവരം.

Share
അഭിപ്രായം എഴുതാം