ജമ്മു കശ്മീരിന് 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ബജറ്റ് ലോക്‌സഭ പാസാക്കിയത്. രാവിലെ സഭ പിരിഞ്ഞ ശേഷം ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോഴാണ് ബജറ്റ് നടപടികള്‍ തുടങ്ങിയത്. കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള ബജറ്റ് ചര്‍ച്ച ആരംഭിക്കാന്‍ അധ്യക്ഷനായ രജീന്ദ്ര അഗര്‍വാള്‍ ബിജെപിയുടെ ജുഗല്‍ കിഷോര്‍ ശര്‍മ്മയോടാണ് ആവശ്യപ്പെട്ടത്. ബജറ്റ് പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതിന് ശേഷം ശര്‍മ്മ ഒരു മിനിറ്റ് സംസാരിച്ചു. ശേഷം ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ജമ്മു കാശ്മീരിന്റെ ബജറ്റ് പാസാക്കിയത്.

Share
അഭിപ്രായം എഴുതാം