ഹൈക്കമാന്‍ഡ് പറയുന്നയിടത്ത് മല്‍സരിക്കും: സിദ്ധരാമയ്യ

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വരുണയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അവിടെയായിരിക്കും. കോലാറില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയുമാകുമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവിലെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോലാറിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. ഈ സാഹചര്യത്തില്‍ക്കൂടിയാണ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം