ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനത്തിൽ ആശങ്ക വേണ്ട – കളക്ടർ

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഇതു സംബന്ധിച്ച സർക്കാർ തീരുമാനം ഉടനെ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ജില്ലയിൽ മാർച്ച് 31 വരെ പ്രവർത്തനാനുമതിയുള്ള ഏഴ് ഭൂമി പതിവ് ഓഫീസുകൾക്ക് തുടർ അനുമതി ലഭിക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുമാണ്. ഈ ഓഫീസുകളിലെ പതിവ് നടപടികൾ തടസമിലവ്ലാതെ മുന്നോട്ടു പോകുകയാണെന്നും കളക്ടർ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം