‘വേനലവധി വേദനയാകരുത്’ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ശില്പശാല

കട്ടപ്പന : വേനലവധിക്കാലം ആഹ്ളാദഹരമാക്കി തീർക്കാനുള്ള ‘വേനലവധി വേദനയാകരുത്’ ശില്പശാല നടത്തി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ശിൽപശാല നടന്നത്. ശില്പശാലയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളെയും പങ്കെടുപ്പിച്ചിരുന്നു. വണ്ടിപ്പെരിയാർ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺ സി ഡി ക്ലാസുകൾ നയിച്ചു.

ഹെഡ്മാസ്റ്റർ പി .പി ശിവകുമാർ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ, കോ -ഓർഡിനേറ്റർ ലിൻസി ജോർജ്‌, സീനിയർ അസിസ്റ്റന്റ് ഓമന പി.എസ്, സിന്ധു തമ്പി എന്നിവർ നേതൃത്വം നൽകി.

Share
അഭിപ്രായം എഴുതാം