കർഷകത്തൊഴിലാളി അംശാദായ കുടിശിക മാർച്ച് 31 വരെ അടയ്ക്കാം

കോട്ടയം:  കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ  24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. കുടിശിക വരുത്തിയ ജില്ലയിലെ അംഗങ്ങൾക്കു കാലപരിധിയില്ലാതെ അംശാദായ കുടിശിക നാഗമ്പടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ക്ഷേമനിധി പാസ്ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ടു കുടിശിക അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്കു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2585604

Share
അഭിപ്രായം എഴുതാം