റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല; നിയമപരമായി നേരിടും: വിജേഷ് പിള്ള

March 15, 2023 - 10:57 am

കൊച്ചി: സ്വപ്‌നയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ്‌കേസ് നിയമപരമായി നേരിടുമെന്നു പ്രതി വിജേഷ് പിള്ള. ഹാജരാകാന്‍ കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതു കിട്ടിയശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും വിജേഷ് പറഞ്ഞു.

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക കെ.ആര്‍. പുര പോലീസാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലില്‍ സ്വപ്‌നയുമായി എത്തി പോലീസ് തെളിവെടുപ്പു നടത്തിയിരുന്നു. സ്വപ്‌നയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒറ്റയ്ക്കാണു സ്വപ്‌നയെ കാണാന്‍ പോയതെന്നു വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാള്‍ ഒപ്പമുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ പോലീസ് അന്വേഷണം നടത്തും. സി.സി. ടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *