കേരള സർക്കാർ സ്ഥാപനമായ എൽ. ബി. എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കളമശ്ശേരി മേഖലാ കേന്ദ്രത്തിൽ “ഡിപ്ലോമ ഇൻ കംപ്യുട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ)”, “ടാലി”, “ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ’ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു എൽ. ബി. എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടികവർഗ്ഗം മറ്റു അർഹതപ്പെട്ട സമുദായങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447211055, 0484 2541520.