മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല, ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കർ; വിമർശിച്ച് എം ബി രാജേഷ്‌

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് കൊടുക്കുന്നത്. ചില മാധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണെന്നും അദ്ദേഹം നിയമസഭയിൽ വിമർശിച്ചു. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

മാലിന്യമല രണ്ടുവർഷം മുമ്പ് ഉണ്ടായതല്ല. മാലിന്യ കൂമ്പാരത്തിന് പിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. ലോകമൊട്ടാകെ സംഭവിക്കുന്നുണ്ട് എന്നാൽ തീ പിടിച്ച ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് എന്നും മന്ത്രി വിമർശിച്ചു. ഡൽഹിയെക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരം എന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

അതേസമയം ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി എന്ത് ചെയ്തു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. വിഷ വാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഏജൻസിയെ വെച്ച് അന്വേഷിച്ചോ. വളരെ നിസ്സാരമായിട്ടാണ് സർക്കാർ ഇതിനെ നേരിട്ടത്. തീ ഇപ്പോഴും അടങ്ങിയിട്ടില്ല- വി ഡി സതീശൻ വിമർശിച്ചു.

Share
അഭിപ്രായം എഴുതാം