രാഹുലിന്റെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്തിക്കുമാകില്ലെന്നും മോദി പറഞ്ഞു. രാഹുലിനെതിരെ മോദി
”ലണ്ടന്‍ മണ്ണില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്തിക്കുമാകില്ല. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ചിലരുടെ നിരന്തരമായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവര്‍ ഭഗവാന്‍ ബസവേശ്വരയെയും കര്‍ണാടകയിലെ ജനങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അപമാനിക്കുകയാണ്. കര്‍ണാടകയിലെ ജനങ്ങള്‍ ഇതില്‍നിന്ന് വിട്ടുനില്‍ക്കണം” ഹുബള്ളിയില്‍ നടത്തിയ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവുകൂടിയാണ്. ലണ്ടനില്‍ ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ചിലര്‍ ഇന്ത്യയുടെ ജനാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ പേരെടുത്തു പരാമര്‍ശിക്കാതെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകര്‍ക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നതായി കേംബ്രിജ് സര്‍വകലാശാലയിലെ പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം