അഞ്ചും, ഏഴും വയസുള്ള സഹോദരങ്ങളെ തെരുവുനായ കടിച്ചുകീറി കൊന്നു

ന്യൂഡല്‍ഹി: മൂന്നു ദിവസത്തിനിടെ അഞ്ചും, ഏഴും വയസ് പ്രായമുള്ള സഹോദരങ്ങളെ തെരുവുനായ കടിച്ചുകീറി കൊന്നു.
ഡല്‍ഹിയിലെ വസന്ത് കുഞ്ചിലാണ് ദാരുണമായ സംഭവമുണ്ടായത്. വസന്ത് കുഞ്ചിലെ സിന്ധി ക്യാമ്പില്‍ ഏഴുവയസുള്ള അനന്ദിനെയാണ് ആദ്യം തെരുവു നായ്ക്കള്‍ ആദ്യം ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ബാലന്‍ മരിച്ചു. സിന്ധി ക്യാമ്പ് പ്രദേശം വനഭൂമിയില്‍ നിര്‍മ്മിച്ച ചേരികളാണ്. രണ്ട് ദിവസത്തിനു ശേഷം ആനന്ദിന്റെ സഹോദരന്‍ അഞ്ച് വയസുകാരന്‍ ആദിത്യ മൂത്രമൊഴിക്കാനായി തന്റെ കുടിലില്‍ നിന്നു ഇറങ്ങിയപ്പോഴാണ് നായ്ക്കളുടെ ആക്രമണത്തിനു ഇരയായതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു.

Share
അഭിപ്രായം എഴുതാം