മുംബൈ: ബോളിവുഡ് താരറാണി മാധുരി ദീക്ഷിതിന്റെ മാതാവ് സ്‌നേഹലത ദീക്ഷിത്(90) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്നു ചികിത്സയിലായിരുന്ന സ്‌നേഹലതയുടെ അന്ത്യവാര്‍ത്ത മാധുരിയും ഭര്‍ത്താവ് ഡോ. ശ്രീറാം നേനെയും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. സംസ്‌കാരം ഇന്ന് നടക്കും. അടുത്തിടെ സ്‌നേഹലതുടെ പിറന്നാളിനോടനുബന്ധിച്ച് അവരുടെ സുന്ദരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മാധുരി എഴുതിയ ഹൃദയസ്പര്‍ശിയായ കുറുപ്പ് വൈറലായിരുന്നു. തന്റെ നേട്ടങ്ങള്‍ക്കെല്ലാം അമ്മയുടെ കൈയ്യൊപ്പുണ്ടായിരുന്നുവെന്നാണ് അവര്‍ അതില്‍ പരാമര്‍ശിച്ചിരുന്നത്. സ്‌നേഹലതയുടെ നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് മാധുരി.
മാധുരി ദീക്ഷിതിന്റെ മാതാവ് അന്തരിച്ചു
