കസ്റ്റഡിയില്‍ ഹാജരാകാന്‍ കെ.കവിതക്ക് സമയം നീട്ടി നല്‍കി ഇഡി

ഹൈദരാബാദ്: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന തെലങ്കാനയിലെ ബി ആര്‍ എസ്. എം എല്‍ സി. കെ. കവിതയുടെ ആവശ്യം അംഗീകരിച്ച് ഇ.ഡി. മാര്‍ച്ച് ഒമ്പതിന് ഹാജരാകാനാണ് ഇ.ഡി നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ വനിത സംവരണ ബില്ലിനെ പിന്തുണച്ച് ഡല്‍ഹിയില്‍ ധര്‍ണ നിശ്ചയിച്ചതിനാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാവുന്ന തീയതി മാര്‍ച്ച് 11 ലേക്ക് നീട്ടി നല്‍കണമെന്നായിരുന്നു കവിത ആവശ്യപ്പെട്ടിരുന്നത്. മാര്‍ച്ച് 11 ന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകുമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം