എം.എസ്.സി ആഡിയോളജി, എം.എസ്.സി ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 15ന്

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നിഷ് എന്നിവ നടത്തുന്ന 2021-22, 2022-23 വർഷങ്ങളിലെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP) എന്നീ പി.ജി. കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 15 ന് ഓൺലൈനായി നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട  അപേക്ഷകർ പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ ഓൺലൈനായി മാർച്ച് 14 നകം സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റ് വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനു പരിഗണിക്കില്ല.  ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.

Share
അഭിപ്രായം എഴുതാം