കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിറങ്ങി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ എന്ന യുവാവിന് പരിക്കേറ്റു. കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരൻ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയെ ഭീതിയിലാഴ്ത്തി ഒരാഴ്ചയായി കാട്ടുപോത്ത് സ്വെെര്യവിഹാരം തുടരുകയാണെങ്കിലും വനം വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇതോടെ വനം വകുപ്പ് ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമരങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

Share
അഭിപ്രായം എഴുതാം