നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

ആൻഡമാൻ: നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു. 06/03/23 തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ വർഷം(2023) ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭൂചലനം ഉണ്ടാകുന്നത്. അതിനുമുമ്പ്, ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് 4.9 റിക്ടർ സ്കെയിലിൽ ഭൂചലനം ഉണ്ടായി. 77 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

അതേസമയം 05/03/23 ഞായറാഴ്ച പുലർച്ചെ ഉത്തരകാശിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. 06/03/23 തിങ്കളാഴ്ച പുലർച്ചെ 12.45നും താമസിയാതെ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോർ വനത്തിലായിരുന്നു. എന്നാൽ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →