ആകാശ് തില്ലങ്കേരിയും ജിജോയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

തൃശൂര്‍: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇരുവരും. കാപ്പ ചുമത്തിയ കേസുകളില്‍ ഉള്‍പ്പെടുന്നവരെ സ്വന്തം ജില്ലയില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് രണ്ടുപേരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് ആകാശിനെയും ജിജോയെയും പ്രത്യേക സൂരക്ഷാക്രമീകരണങ്ങളോടെ കണ്ണൂരില്‍നിന്ന് വിയ്യൂരിലേക്കു കൊണ്ടുവന്നത്. ജയില്‍മാറ്റത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ജയില്‍മാറ്റം. കണ്ണൂര്‍ ജയിലില്‍ പത്താം ബ്ലോക്കിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കെയാണ് ആകാശിനെതിരേ കാപ്പ ചുമത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →