ചങ്ങരംകുളം: ചോദിച്ച പണം നല്‍കാത്തതിന് അബൂദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശി കൊല്ലപ്പെട്ടു. നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് അബുദാബി മുസഫയില്‍ കുത്തേറ്റ് മരിച്ചത്.
യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗിലേയ്ക്ക് രണ്ട് മാസം മുമ്പ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ശമ്പളം നല്‍കിയതിന് പുറമെ 50,000 രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് മുസഫ വ്യവസായ മേഖലയിലെ ഗോഡൗണില്‍ മറ്റ് രണ്ട് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. മൂന്നുപേരും പുറത്തേയ്ക്ക് ഓടുന്നതിനിടെ യാസിര്‍ നിലത്തുവീഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. തുടര്‍ന്ന് ഓടിയൊളിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ട് മക്കളുണ്ട്.