ഹാനോയ്: ആഴ്ചകള്‍ നീണ്ട അധികാര വടംവലിക്കുശേഷം വോ വാന്‍ തൗങ്(52) വിയറ്റ്‌നാം പ്രസിഡന്റായി അധികാരമേറ്റു. ഗ്വേന്‍ സുവാന്‍ ഫു ജനുവരിയിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. യു.എസും ചൈനയുമായുള്ള ബന്ധം മോശമായിരിക്കെയാണു പാര്‍ട്ടിയില്‍ മാത്രം പരിചയമുള്ള തൗങ് അധികാരത്തില്‍ വരുന്നത്.
വിയറ്റ്‌നാമില്‍ മൂന്ന് പ്രധാന അധികാര കേന്ദ്രങ്ങളാണുള്ളത്. പ്രസിഡന്റ്, പ്രധാനമന്ത്രി, നാഷണല്‍ അസംബ്ലി ചെയര്‍മാന്‍ സ്ഥാനം എന്നിവയാണവ. അഴിമതി ആരോപണങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിലും കുടുങ്ങിയ ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണു തൗങ്ങിന്റെ ലക്ഷ്യം.