ജഡേജയ്ക്ക് അപൂര്‍വനേട്ടം

ഇന്‍ഡോര്‍: രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റും 5000 റണ്ണും തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ജഡേജ ഇടംപിടിച്ചത്.

ഇന്‍ഡോറില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റെടുത്തതോടെയാണ് അപൂര്‍വ നേട്ടം ജഡേജയ്ക്കു സ്വന്തമായത്. പട്ടികയിലെ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ സാന്നിധ്യമാണ് ജഡേജ. ഇതിഹാസ ക്രിക്കറ്റര്‍ കപില്‍ദേവാണ് ജഡേജയ്ക്കു മുമ്പ് ഈനേട്ടം സ്വന്തം പേരിലാക്കിയ ഇന്ത്യക്കാരന്‍.
ഇതുവരെ 298 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 5527 റണ്ണാണ് ജഡേജയുടെ സമ്പാദ്യം.
ഇന്നലെ ഓസ്‌ട്രേലിയയുടെ നാലു വിക്കറ്റുകള്‍ അക്കൗണ്ടിലെത്തിച്ചതോടെ ജഡേജ വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം 503 ആയി. രാജ്യാന്തര ക്രിക്കറ്റില്‍ 9037 റണ്ണും 687 വിക്കറ്റുമാണ് കപില്‍ദേവിന്റെ സമ്പാദ്യം.

Share
അഭിപ്രായം എഴുതാം