മേഘാലയയിലെ തുറയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തുറയിൽ നിന്ന് 59 കിലോമീറ്റർ വടക്ക് 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് റിപ്പോർട്ട്.
വടക്കുകിഴക്കൻ മേഖലയിൽ 28/02/23 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ മണിപ്പൂരിലെ നോനി ജില്ലയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 28/02/23 ചൊവ്വാഴ്ച പുലർച്ചെ 2.46 ഓടെ 25 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.