ലോക സാമ്പത്തികരംഗം ബുദ്ധിമുട്ടേറിയ കാലഘട്ടത്തിൽ, ദരിദ്രരെ സഹായിക്കുന്നതാകണം ജി-20 രാജ്യങ്ങളുടെ ലക്ഷ്യം : മോദി

ബെംഗളുരു: ലോക സാമ്പത്തികരംഗം ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ബെംഗളുരുവിൽ ഓൺലൈനായാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. 

ലോകത്തെ ഏറ്റവും ദരിദ്രരെ എങ്ങനെ സഹായിക്കാമെന്നതായിരിക്കണം ജി – 20 രാജ്യങ്ങളുടെ പ്രധാനലക്ഷ്യമെന്ന് മോദി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയുന്ന കാലമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വാസ്യതയോടെ പണമിടപാടുകൾ നടത്താനാകണം. ഇന്ത്യയുടെ യുപിഐ സംവിധാനം ഇതിനുദാഹരണമാണ്. യുപിഐ ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി യോഗത്തിൽ പറഞ്ഞു.

Share
അഭിപ്രായം എഴുതാം