എല്‍ ബി എസ് സെന്ററിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്സ്ലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുരയില്‍ സജ്ജീകരിച്ച സ്മാര്‍ട്ക്ലാസ്സിന്റെയും സ്മാര്‍ട്ട് ലാബിന്റെയും ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. എല്‍ ബി എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ആര്‍ രാമചന്ദ്രന്‍, സി.ഇ.ഡി.എസ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ നവീന്‍ എസ്, എല്‍.ബി.എസ്. ഐ.ടി.ഡബ്ല്യൂ പ്രിന്‍സിപ്പല്‍ ഡോ ജയമോഹന്‍ ജെ. എന്നിവര്‍ സന്നിഹിതരായിരുന്നു.