കോട്ടയം, കാസര്‍ഗോഡ് ജില്ലകള്‍ക്ക് ജയം

തിരുവല്ല: സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം കോട്ടയം, കാസര്‍ഗോഡ് ജില്ലകള്‍ക്കു ജയം. രാവിലെ നടന്ന മത്സരത്തില്‍ കാസര്‍ഗോഡ് 4-1 നു വയനാടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കാസര്‍ഗോഡിന് വേണ്ടി മാളവിക, എം.ആര്‍. അശ്വനി, വി.വി. ആരതി എന്നിവര്‍ ഗോളടിച്ചു. വയനാടിന് വേണ്ടി ആരതിയാണു ഗോളടിച്ചത്. വൈകിട്ട് നടന്ന മത്സരത്തില്‍ കോട്ടയം ആലപ്പുഴയെ തോല്‍പ്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു (4-3) കോട്ടയം ജയിച്ചത്. മുഴുവന്‍ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചു. കോട്ടയത്തിന് വേണ്ടി ദീപ്തി കൃഷ്ണയും ആലപ്പുഴയ്ക്ക് വേണ്ടി ആര്യയും ഗോളടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →