റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ സീസണ്‍ രണ്ടിലെ ഹൈദരാബാദ് ലെഗ് അവസാനിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 3-2 നു ബംഗളുരു ടോര്‍പീഡോസിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 15-13, 14-15, 9-15, 15-10, 15-12.
ജി.എം.സി. ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ മത്സരങ്ങള്‍ ഇതോടെ അവസാനിച്ചു. തിങ്കളാഴ്ച വൈകി നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് കാലിക്കറ്റ് ഹീറോസിനെ 3-2 നു തോല്‍പ്പിച്ചിരുന്നു. 24 മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിയലാണു തുടര്‍ന്നുള്ള മത്സരങ്ങള്‍. 24 ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും.

അഞ്ച് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ അഹമ്മദാബാദ് ഒന്നാം സ്ഥാനത്താണ്. എട്ട് പോയിന്റ് നേടിയ കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സ് രണ്ടാമതും ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് മൂന്നാമതുമാണ്. നാല് കളികളില്‍നിന്ന് ആറ് പോയിന്റുള്ള കാലിക്കറ്റ് ഹീറോസ് നാലാം സ്ഥാനത്താണ്. ബംഗളുരു ടോര്‍പീഡോസ് (ആറ്), മുംബൈ മിറ്റീരിയേഴ്‌സ് (മൂന്ന്), ചെന്നൈ ബ്ലിറ്റ്‌സ് (രണ്ട്), കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് (0) എന്നിവര്‍ പിന്നാലെയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *