വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട :വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നാരകക്കാനം ഭാഗത്ത് പാലറയിൽ വീട്ടിൽ ജോർജ് തോമസ് മകൻ ജിതിൻപി.ജോർജ് (34) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2018 മുതൽ പലതവണയായി പൂഞ്ഞാർ പെരിങ്ങളം സ്വദേശിയായ യുവാവിൽ നിന്നും വിദേശത്ത് ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ യുവാവിന് ജോലി നൽകാതെയും, വാങ്ങിയ പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു.
ഇയാളുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ തൊടുപുഴയിൽ നിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ് സി.പി.ഓ മാരായ ജോബി ജോസഫ്, ഷമീർ ബി,എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
അഭിപ്രായം എഴുതാം