‘ഭക്ഷ്യസുരക്ഷ’ വെബിനാർ

ഭക്ഷ്യമേഖലയിൽ സംരംഭം നടത്തുന്നവർക്കും നടത്താൻ ആഗ്രഹമുള്ളവർക്കുമായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), ഫുഡ് സേഫ്റ്റി എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും നിയമവശങ്ങളും ആസ്പദമാക്കിയുള്ള വെബിനാർ ഫെബ്രുവരി 25ന് രാവിലെ 11 മുതൽ 12 വരെയാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് സി ഇ ഒ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2532890, 2550322

Share
അഭിപ്രായം എഴുതാം