സംഘടനാ സംവിധാനത്തില്‍ മാറ്റത്തിന് കോണ്‍ഗ്രസ്: 50% പദവികളില്‍ സംവരണം

ന്യൂഡല്‍ഹി: സംഘടനാ സംവിധാനത്തില്‍ മാറ്റത്തിനു കോണ്‍ഗ്രസ്. 50 ശതമാനം പദവികള്‍ സ്ത്രീകള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു നീക്കിവയ്ക്കാനാണു ശിപാര്‍ശ. പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് പഠിക്കാന്‍ രൂപീകരിച്ച സമിതിയുടേതാണു നിര്‍ദേശം. റായ്പുരില്‍ ചേരുന്ന അടുത്ത പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഇതിനു പുറമേ, പാര്‍ട്ടി ഭാരിവാഹികളില്‍ പാതിയും 50 വയസിനു താഴെ പ്രായമുള്ളവരായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തക സമിതി രൂപീകരണ രീതിയിലും മാറ്റമുണ്ടാകും. പാര്‍ട്ടി മുന്‍ അധ്യക്ഷന്മാര്‍, പ്രധാനമന്ത്രി സ്ഥാനം വഹിച്ച പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പ്രവര്‍ത്തക സമിതിയുടെ ഭാഗമാകും. റായ്പുര്‍ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ 12 അംഗ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിനായി വോട്ടെടുപ്പ് ഉണ്ടാകുമോയെന്നു വ്യക്തമല്ല.

Share
അഭിപ്രായം എഴുതാം