ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മത്സരത്തിനു താനുണ്ടാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇനിയൊരു മത്സരത്തിനില്ല, മറ്റുള്ളവര്‍ മുന്നോട്ടുവരട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക സമയത്താണ് സമ്മേളനം വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പ്, ഭാരത് ജോഡോ യാത്ര എന്നിവയ്ക്കു ശേഷം 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സമ്മേളനമാണിത്. ഓരോ സമയത്തും എടുക്കേണ്ട നടപടി സ്വീകരിക്കട്ടേ. പാര്‍ട്ടി എന്തു നിലപാടെടുത്താലും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ല: ശശി തരൂര്‍
