ചിറ്റൂര്‍ ബ്ലോക്കില്‍ വാട്ടര്‍ എ.ടി.എം ഉദ്ഘാടനം ചെയ്തു

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിച്ച വാട്ടര്‍ എ.ടി.എമ്മിന്റെ ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് നിര്‍വഹിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുജാത അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.സിന്ധു, ജെ. മഹേഷ്,  എന്‍.കെ മണികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി സരോജ, കെ.വിജയന്‍, ബാബുരാജ്, വി. ഹരിപ്രസാദ്, കെ. സരിത, കെ.സതീഷ് കുമാര്‍, സുബൈറത്ത്, സി.വിശാലാക്ഷി, ബിന്ദു വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം