തുര്‍ക്കി – സിറിയ ഭൂകമ്പം: 8271 കോടിയുടെ സഹായം അഭ്യര്‍ഥിച്ച് യു.എന്‍.

ജനീവ: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ 8,271 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചു യു.എന്‍. മരണ സംഖ്യ 42,000 പിന്നിട്ട സാഹചര്യത്തിലാണ് അഭ്യര്‍ഥന. തുര്‍ക്കിയില്‍ മാത്രം 36,187 പേര്‍ മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് 52 പേരാണു ദുരിതം അനുഭവിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളെത്തിക്കാന്‍ 5,806 കോടി രൂപയോളം വേണ്ടിവരുമെന്നു റെഡ് ക്രോസ് അറിയിച്ചു. അതിനിടെ ഭൂകമ്പം കഴിഞ്ഞ് 248 മണിക്കൂറിനുശേഷം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവേമായി. അലെയ്‌ന ഒല്‍മെസ്(17)നെയാണു രക്ഷപ്പെടുത്തിയത്. അന്റക്യായില്‍ തകര്‍ന്ന കെട്ടിടത്തില്‍നിന്നാണ് അലെയ്‌നയെ പുറത്തെടുത്തത്.

Share
അഭിപ്രായം എഴുതാം