സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ കലാപരിപാടികൾക്ക് തുടക്കമായി ; ഫെബ്രുവരി 15ന് സൂഫി സംഗീതം

തൃത്താല ചാലിശ്ശേരിയിൽ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ചുള്ള കലാ-സാംസ്കാരിക പരിപാടിയിൽ ഫെബ്രുവരി 15 വൈകിട്ട് ആറിന് വട്ടേനാട് ജി.എൽ.പി. സ്‌കൂളിൽ സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന സൂഫി സംഗീതം അരങ്ങേറും. പ്രണയത്തിന്റെയും വിരഹത്തിന്റെയും ലഹരിയൂറുന്ന സൂഫി ഗസലുകളും ഖവാലികളും സംഗീത പ്രേമികൾക്ക് ആസ്വദിയ്ക്കാം.

ഫെബ്രുവരി  16 ന്

രാവിലെ 10 ന് ഏകദിന ചിത്രകലാക്യാമ്പ് ചാലിശ്ശേരി മുല്ലയംപറമ്പ് ഗ്രൗണ്ടിൽ  ആരംഭിക്കും.

ഫെബ്രുവരി   16 മുതൽ 19 വരെ

മുല്ലയംപറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. വൈകിട്ട് ആറിന് ലിറ്റൽ എർത്ത് സ്‌ക്കൂൾ ഓഫ്  തിയ്യേറ്റർ അവതരിപ്പിക്കുന്ന നാടകം ‘ക്ലാവർ റാണി’ രാത്രി എട്ടിന് കൂറ്റനാട് ഫോക്ക് വോയ്സിന്റെ നാടൻപാട്ടുകൾ എന്നിവ ഉണ്ടായിരിക്കും

ഫെബ്രുവരി  17 ന്

വൈകിട്ട് ആറിന് കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ നേതൃത്വം നൽകുന്ന 101 പേരുടെ പഞ്ചവാദ്യം രാത്രി എട്ടിന് ഞമനങ്ങോട് തിയേറ്റർ അവതരിപ്പിക്കുന്ന നാടകം ‘പാട്ടബാക്കി’

ഫെബ്രുവരി   18 ന്

അൻസാരി കൺവെൻഷൻ സെന്ററിൽ വൈകിട്ട് നാലിന്  മുരളീ മേനോന്റെ സിത്താർ വാദനം, അഞ്ചിന് ചവിട്ടുകളി, മുല്ലയംപറമ്പ് മൈതാനിയിൽ ആറിന് വയലി ബാംബു മ്യൂസിക് എന്നിവ അരങ്ങേറും. ബാംബൂ മ്യൂസികിന് ശേഷം പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും എത്തും. രാത്രി 8 മണിയ്ക്കാണ് സിതാരയുടെയും സംഘത്തിന്റെയും മ്യൂസിക് ഷോ നടത്തുന്നത്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുള്ള പ്രൊജക്ട് മലബാറിക്കസ് ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഏറെ പ്രശസ്തമായതാണ്.

സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ വെള്ളിയാങ്കല്ലിൽ ഭാരതപ്പുഴയിൽ ഫെബ്രുവരി 18,19 തീയ്യതികളിൽ കയാക്കിംങ്ങ് ഫെസ്റ്റ്നടത്തുന്നുണ്ട്. 

Share
അഭിപ്രായം എഴുതാം