സൗരോർജ റിക്ഷ രൂപകൽപ്പന ചെയ്ത് പീരുമേട് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ

ഇടുക്കി : ഇടുക്കിയിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഇലക്ട്രിക്ക് റിക്ഷ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ. സോളാർ ഉപയോ​ഗിച്ച് ഓടുന്ന സെൽഫ് ചാർജിം​ഗ് ഇലക്ട്രിക്ക് റിക്ഷയാണ് കുട്ടിക്കാനം മാർ ബെസേലിയോസ് എഞ്ചിനീയറിം​ഗ് കോളേജിലെ ഒരുകൂട്ടം ഇലക്ട്രിക്കൽ​ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയതത്. പീരുമേട് എഞ്ചിനീയറിം​ഗ് കോളേജിൽ നടക്കുന്ന ശാസ്ത്ര കോൺ​​ഗ്രസിന്റെ എക്സിബിഷൻ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന റിക്ഷ ഏതുമലമുകളിലും ഓടിയെത്താൻ കഴിയുന്നതുമാണ്.

ഫ്രൊസർമാരായ ആർ.​ഗിരീഷിന്റെയും വെൺമ പ്രഭാഷിന്റെയും മേൽനോട്ടത്തിൽ പോൾ ഷെയ്സ്, അലൻ കെ.ജോസ്, ഡെൽവിൻ ഷിബു,ജിന്റോ കെ.അജി എന്നിവരാണ് സൗരോർജ റിക്ഷ നിർമിച്ചിരിക്കുന്നത്. വ്യവസായ അടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ രണ്ടുലക്ഷം രൂപയ്ക്ക് വിപണിയിൽ ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് ഇലക്ട്രിക്ക് റിക്ഷ തയാറാക്കിയിട്ടുളളത്.

വണ്ടിയുടെ റൂഫിൽ സോളാർ പാനൽ ഉപയോ​ഗിച്ച് ചാർജിം​ഗ് മെക്കാനിസം സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം പകൽസമയം വണ്ടിയുടെ ബാറ്ററി സ്വയം ചാർജ് ചെയ്യാൻ കഴിയും. വണ്ടിയുടെ ഡിഫൻഷ്യൽ ഷാഫ്റ്റിന്റെ റൊട്ടേഷൻ ആൾട്ടർനേറ്റർ ഉപയോ​ഗിച്ച് കറണ്ട് ചാർജാക്കി ബാറ്ററി ചാർജ് ചെയ്യാനുളള സാങ്കേതിക വിദ്യ ഇതിൽ നൽകിയിട്ടുണ്ട്. ഒപ്പം ഫാസ്റ്റ് ചാർജിം​ഗ് സംവിധാനം പ്ല​​ഗ്​ ഇൻസംവിധാനം വഴി നിർമിച്ചിട്ടുണ്ട്. വണ്ടി ഓടുമ്പോൾ സ്വയം ചാർജാവുകയും വീടുകളിലെത്തിയാൽ കുത്തിയിട്ട് ചാർജ് ചെയ്യാനും കഴിയുന്ന റിക്ഷ ചെലവുകുറഞ്ഞതും അന്തരീക്ഷ മലിനീകരണം ഇല്ലാത്തതുമാണ്,

Share
അഭിപ്രായം എഴുതാം