മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുള്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഈ സ്‌കൂളുകളിലേക്ക് അഡ്മിഷനായുളള പ്രവേശന പരീക്ഷ നടത്തുന്നതിനുളള തീയതിയും പരീക്ഷാ കേന്ദ്രങ്ങളും പിന്നീട് അറിയിക്കും. പൂരിപ്പിച്ച അപേക്ഷ ജാതി, വരുമാനം ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം നടത്തിവരുന്ന സ്ഥാപനത്തില്‍ നിന്നും ലഭ്യമാകുന്ന ഗ്രേഡ് റിപ്പോര്‍ട്ട് എന്നിവ സഹിതം പ്രൊമോട്ടര്‍മാര്‍ മുഖേനയോ, നേരിട്ടോ ജില്ലാ പട്ടികജാതി വികസന ഓഫീസ്സ്/ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസ്  ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 18.

പ്രവേശനം ക്ഷണിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആലുവ എം.ആര്‍.എസ് (ആണ്‍) മീഡിയം – മലയാളം, പുന്നപ്ര എം.ആര്‍.എസ് (പെണ്‍) മീഡിയം-മലയാളം, വടക്കാഞ്ചേരി എം.ആര്‍.എസ് (ആണ്‍) മീഡിയം-മലയാളം, ചേലക്കര എം.ആര്‍.എസ് (ആണ്‍) മീഡിയം-ഇംഗ്ലീഷ്, തൃത്താല എം.ആര്‍.എസ് (പെണ്‍) മീഡിയം – മലയാളം, കുഴല്‍മന്ദം എം.ആര്‍.എസ് (ആണ്‍) മീഡിയം – ഇംഗ്ലീഷ്, മരുത്താന്‍ കര എം.ആര്‍.എസ് (പെണ്‍) മീഡിയം – ഇംഗ്ലീഷ്, പെരിങ്ങോം എം.ആര്‍.എസ് (ആണ്‍) മീഡിയം – മലയാളം, വെളളച്ചാല്‍ എം.ആര്‍.എസ് (ആണ്‍) മീഡിയം – മലയാളം.

Share
അഭിപ്രായം എഴുതാം