മയക്കുമരുന്ന് ഉപയോഗിച്ചശേഷം ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

മയക്കുമരുന്ന് ഉപയോഗിച്ചശേഷം ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ.

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ എംഡിഎംഎ എന്ന മയക്കുമരുന്ന് ഉപയോഗിച്ചശേഷം ബസ് ഓടിച്ച ഡ്രൈവർ പോലീസ് പിടിയിൽ. പൂക്കാട്ടുപടി സ്വദേശി ഷെബിൻ പരീതിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.

ഷെബിന് എവിടെ നിന്നാണ് മയക്കുമരുന്ന് കിട്ടിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

Share
അഭിപ്രായം എഴുതാം