നേത്ര പരിശോധനാ ക്യാമ്പ്

ഏലൂർ ഗവൺമെന്റ്  എൽ.പി സ്കൂളിലെ  കുട്ടികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് നടത്തി. പി.റ്റി.എ പ്രസിഡന്റ് ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങ് ഏലൂർ നഗരസഭ ചെയർമാൻ  എ. ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. നടൻ മാഹിൻ ബക്കർ മുഖ്യാതിഥി ആയിരുന്നു. 

ഡോ.ടോണി ഫെർണാണ്ടസ് ഐ  ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

കൗൺസിലർമാരായ പി.എം.അയൂബ്.കെ. ആർ. കൃഷ്ണപ്രസാദ്, എസ്. ഷാജി, ചന്ദ്രിക രാജൻ, ആശുപത്രി  പി.ആർ.ഓ ജോബി, ഹെഡ്മാസ്റ്റർ വി. സിബി എന്നിവർ പ്രസംഗിച്ചു.

Share
അഭിപ്രായം എഴുതാം