ന്യൂഡല്‍ഹി: അരിവാള്‍രോഗം (സിക്കിള്‍ സെല്‍ അനീമിയ) രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി. ഇതിനായി അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം നടപ്പാക്കും. രോഗം കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി ആവിഷ്‌കരിക്കുന്നത്. ജനങ്ങളില്‍ ബോധവല്‍ക്കരണത്തിനൊപ്പം കൗണ്‍സലിങ്ങും നടപ്പാക്കും. കൂടാതെ ആദിവാസി മേഖലകളിലടക്കം 40 വയസുവരെയുള്ള ഏഴു കോടിയോളം ആളുകളെ പരിശോധനയ്ക്കു വിധേയരാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാകും ദൗത്യം ആരംഭിക്കുകയെന്നും നിര്‍മലാ സീതാരാമന്‍ അറിയിച്ചു.