മൂന്നാറിൽ ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി : മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പാലക്കാട് സ്വദേശി ആൽവിൻ അറസ്റ്റിൽ. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ രണ്ടു മണിയോടെ മൂന്നാറിൽ നിന്നു തന്നെ പോലീസ് പിടികൂടുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെയും വെട്ടേറ്റ വിദ്യാർത്ഥിനിയുടെയും ആരോഗ്യനില തൃപ്തികരമാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

2023 ജനുവരി 31ന് വൈകിട്ടാണ് പാലക്കാട് സ്വദേശിയായ പ്രിൻസിയെ ആൽവിൻ കത്തികൊണ്ട് വെട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകുന്ന വഴി നല്ലതണ്ണി റോഡിൽ വച്ചാണ് അക്രമണം നടന്നത്. വെട്ടേറ്റ് രക്തത്തിൽ പാതയോരത്ത് കിടന്നിരുന്ന പെൺകുട്ടിയെ വാഹന യാത്രികർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം