രാമപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി

കാഞ്ഞാര്‍: രാമപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കാഞ്ഞാര്‍ വെങ്കിട്ട ഭാഗത്ത് പുഴയോരത്തുനിന്നു ഇന്നലെ വൈകുന്നേരമാണു കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
മീന്‍പിടിക്കാനായി പുഴയോരത്തുകൂടി പോയവരാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയെങ്കിലും കുട്ടി പരസ്പര വിരുദ്ധമായാണു സംസാരിക്കുന്നതെന്നു പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം