സി ഇ ടി യില്‍ താത്കാലിക ഒഴിവുകള്‍

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ (സി ഇ ടി) ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തികയില്‍ (ഒഴിവ്-1) അപേക്ഷിക്കാന്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ. 21 മുതല്‍ 41 വയസ്സാണ് പ്രായപരിധി. ഫിസിക്കല്‍ എജ്യുക്കേഷന്‍ അറ്റന്‍ഡര്‍ തസ്തികയില്‍ (ഒഴിവ്-1) അപേക്ഷിക്കാന്‍ ഒമ്പതാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമുള്ളവരായിരിക്കണം. ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ 18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. മൂന്നു ഒഴിവുകളുള്ള ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷകര്‍ യോഗ്യത പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അക്കാദമിക് ലൈബ്രറി പ്രവര്‍ത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം.

ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയുമാണ്. 21 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. രണ്ടു ഒഴിവുകളുള്ള ലൈബ്രറി അറ്റെന്‍ഡര്‍ തസ്തികയില്‍ അപേക്ഷകര്‍ പന്ത്രണ്ടാം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കാദമിക് ലൈബ്രറി പ്രവര്‍ത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയും. 18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് മുമ്പ് പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം 695016 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം