റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 201 പോയന്റുമായി ഗുരു കാശി സര്‍വകലാശാല പഞ്ചാബ് കിരീടം ചൂടി. 158 പോയന്റുനേടി സാവിത്രി ഭായ് ഫുലെ പൂനെ സര്‍വകലാശാല രണ്ടാം സ്ഥാനവും 154 പോയന്റുമായി കുരുക്ഷേത്ര സര്‍വകലാശാല മൂന്നാം സ്ഥാനവും നേടി.

ആതിഥേയരായ കാലിക്കറ്റ് സര്‍വകലാശാല 147 പോയന്റുമായി നാലാംസ്ഥാനം നേടി. മെഡല്‍ നിലയില്‍ മൂന്നു സ്വര്‍ണം നേടിയ ഗുരുകാശി ഒന്നാം സ്ഥാനവും രണ്ട് സ്വര്‍ണവുമായി കാലിക്കറ്റ് സര്‍വകലാശാല രണ്ടാമതും എത്തി. 49 കിലോ സ്വര്‍ണമെഡല്‍ ജേതാവായ ഹേമചന്ദ് യൂണിവേഴ്‌സിറ്റിയുടെ ഗ്യാനേശ്വരി യാദവാണ് മികച്ച ലിഫ്റ്റര്‍. എണ്‍പത്തേഴ് സര്‍വകലാശാലകളില്‍ നിന്നായി എഴുന്നൂറില്‍പരം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. ഇന്നലെ നടന്ന 87 വിഭാഗത്തില്‍ ഗുരു കാശി യൂണിവേഴ്‌സിറ്റിയുടെ അക്ഷത കമടി ആകെ 199 കി.ലോ ഭാരം ഉയര്‍ത്തി ഒന്നാം സ്ഥാനവും ശിവജി യൂണിവേഴ്‌സിറ്റിയുടെ ബോംഗെലെ സ്‌നേഹല്‍ 197 കി.ലോ ഉയര്‍ത്തി രണ്ടാം സ്ഥാനവും യോഗി വേമന യൂണിവേഴ്‌സിറ്റിയുടെ സ്വപ്ന പ്രിയ ബുറ 194കി.ലോ ഭാരം ഉയര്‍ത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അവസാനം നടന്ന 87 വിഭാഗത്തില്‍ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയുടെ മുസ്‌കന്‍ ബുറ സിംഗ് ആകെ 202 കി.ലോ ഭാരം ഉയര്‍ത്തി ഒന്നാം സ്ഥാനവും സാവിത്രി ഭായ് യൂണിവേഴ്‌സിറ്റിയുടെ ദൊരെ രുചിക 183 കി.ലോ ഭാരം ഉയര്‍ത്തി രണ്ടാം സ്ഥാനവും ദേശ് ഭഗത് യൂണിവേഴ്‌സിറ്റിയുടെ നരിന്ദര്‍ കൗര്‍ 177 കി.ലോ ഭാരം ഉയര്‍ത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫികള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ഒബ്‌സര്‍വര്‍ മസ്ഹറുല്‍ ഖമര്‍, കായിക വിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *