സ്ഥാനാര്‍ഥി നിര്‍ണയം: ത്രിപുരയില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും കലാപം

അഗര്‍ത്തല: സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ത്രിപുരയില്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും കലാപം. അനുവദിച്ചതിനേക്കള്‍ നാലു സീറ്റുകളില്‍ക്കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും കലഹംതീര്‍ന്നില്ല. 60 അംഗ നിയമസഭയില്‍ 13 സീറ്റാണ് ഇടതുപക്ഷം കോണ്‍ഗ്രസിന് അനുവദിച്ചത്.
തര്‍ക്കം തീര്‍ക്കാന്‍ പാര്‍ട്ടി 17 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ധര്‍മനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്തു. ബഗ്ബാസയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് തീയിട്ടു.
സീറ്റ് ലഭിക്കാത്ത നേതാക്കളെ പിന്തുണയ്ക്കുന്നവരാണ് അക്രമം അഴിച്ചുവിട്ടത്. ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, ഇടതുസ്വതന്ത്രര്‍ എന്നിവര്‍ക്ക് അനുവദിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് സഖ്യത്തില്‍ കല്ലുകടിയായിട്ടുണ്ട്. ബി.ജെ.പി 48 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം